വൈദ്യുതി തകരാർ പരിഹരിച്ചു..ട്രെയിനുകൾ ഓടിത്തുടങ്ങി..ട്രെയിനിൽ യാത്രക്കാരുടെ പ്രതിഷേധം….
വൈദ്യുതി തകരാർ മൂലം പിടിച്ചിട്ട തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് യാത്ര പുനരാരംഭിച്ചു.എന്നാൽ ട്രെയിനിൽ യാത്രക്കാരുടെ പ്രതിഷേധം തുടരുകയാണ്.കൃത്യമായ മറുപടി നൽകാൻ റെയിൽവേ അധികൃതർ തയാറാകുന്നില്ല എന്നാരോപിച്ചാണ് പ്രതിഷേധം.വൈദ്യുതി തകരാറിനെ തുടർന്ന് ഏകദേശം 4 മണിക്കൂറുകളോളമാണ് ട്രെയിനുകൾ പിടിച്ചിട്ടത്.മണിക്കൂറുകളായി ഗതാഗതം നിലച്ചതോടെ കുട്ടികളും പ്രായമായവരും ഉള്‍പ്പെടെ നൂറ്കണക്കിന് യാത്രക്കാരാണ് വലഞ്ഞിരിക്കുന്നത്. അതേസമയം, ട്രാക്കുകളിലെ വൈദ്യുതി തകരാർ പൂർണമായും പരിഹരിച്ചതായി റെയിൽവേ അധികൃതർ അറിയിച്ചു. നിലമ്പൂർ കോട്ടയം പാസഞ്ചർ ട്രെയിനും യാത്ര പുനരാരംഭിച്ചിട്ടുണ്ട്.