വൈദ്യുതി ചാർജ് അടയ്ക്കാൻ പണമില്ല..കൈക്കൂലി വാങ്ങിയ വില്ലജ് ഓഫീസർ പിടിയിൽ…
കോട്ടയത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ. കോട്ടയം കടുത്തുരുത്തി ഞീഴൂർ വില്ലേജ് ഓഫീസർ ജോർജ് ജോൺ ആണ് വിജിലൻസിന്റെ പിടിയിലായത്. 1300 രൂപയാണ് ജോർജ് ജോൺ കൈക്കൂലിയായി വാങ്ങിയത്. വില്ലേജ് ഓഫീസിൽ വൈദ്യുതി ചാർജ് അടയ്ക്കാൻ പണമില്ല എന്നു പറഞ്ഞായിരുന്നു ജോർജ് ജോൺ കൈക്കൂലി വാങ്ങിയത്.