വൈദ്യുതി കണക്ഷന് വിച്ഛേദിച്ച സംഭവം..മാർച്ചിനൊരുങ്ങി യൂത്ത്കോൺഗ്രസ്..ഓഫീസിലെ സാധന സാമഗ്രികൽ തകർത്തത് ഉദ്യോഗസ്ഥർ തന്നെയെന്ന് പ്രതി…
തിരുവമ്പാടിയിൽ വീട്ടിലെ വൈദ്യുതി കണക്ഷന് വിച്ഛേദിച്ച കെഎസ്ഇബിയുടെ നടപടിയിൽ പ്രതിഷേധിച്ച് കെഎസ്ഇബി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തും.വൈകിട്ട് നാലുമണിക്ക് KSEB സെക്ഷൻ ഓഫിസിലേക്കാണ് മാർച്ച് നടത്തുക.മകൻ ചെയ്ത തെറ്റിന് പിതാവിനെയും മാതാവിനെയും ശിക്ഷിക്കുന്നത് ശരിയല്ലെന്ന് കോൺഗ്രസ് ആരോപിച്ചു.
അതേസമയം കെഎസ്ഇബി ഓഫീസിലെ സാധന സാമഗ്രികളോ കമ്പ്യൂട്ടറോ തകർത്തിട്ടില്ലെന്ന് കേസിലെ പ്രതിയായ അജ്മൽ. കെഎസ്ഇബി ഉദ്യോഗസ്ഥർ തന്നെയും സഹോദരനെയും ആക്രമിക്കുക ആയിരുന്നെന്നും കമ്പ്യൂട്ടറും ഫർണിച്ചറും തകർത്തത് ഉദ്യോഗസ്ഥരാണെന്നും അജ്മൽ പറഞ്ഞു.ഇതിന്റെ ദൃശ്യങ്ങൾ തന്റെ ഫോണിലുണ്ട്. ഈ ഫോൺ കെഎസ്ഇബി ഉദ്യോഗസ്ഥർ പിടിച്ചുവാങ്ങിയെന്നും അജ്മൽ പറയുന്നു.