വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ച സംഭവം..16 ലക്ഷവും ജോലിയും നൽകുമെന്ന് സർക്കാർ…
വയനാട് പുൽപ്പള്ളിയിൽ വൈദ്യുതാഘാതമേറ്റ് ആദിവാസി യുവാവ് സുധൻ മരിച്ച സംഭവത്തിൽ 16 ലക്ഷം രൂപ സഹായധനവും ആശ്രിതർക്ക് ജോലിയും നൽകാമെന്ന ഉറപ്പ് അധികൃതർ എഴുതി നൽകി.ഇതോടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി . അർഹമായ സഹായധനവും ആശ്രിതർക്ക് ജോലിയും പ്രഖ്യാപിക്കാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലായിരുന്നു ബന്ധുക്കളും നാട്ടുകാരും. കെഎസ്ഇബി, റവന്യൂ, ട്രൈബൽ വകുപ്പുകൾ ചേർന്നാണ് സുധൻ്റെ കുടുംബത്തിന് സഹായധനം നൽകുക. കളക്ടറും തഹസിൽദാരും ഉൾപ്പെടെ ബന്ധുക്കളുമായി ചർച്ച നടത്തി. ഇന്നലെയാണ് വയലിലൂടെ നടന്നുവരുന്നതിനിടെ പൊട്ടിയ ഇലക്ട്രിക് ലൈനിൽ നിന്ന് ഷോക്കേറ്റ് സുധൻ മരിച്ചത്.