വൈക്കത്തെ ക്ഷേത്രക്കുളത്തിൽ‌ വയോധികന്റെ മൃതദേഹം കണ്ടെത്തി….

വൈക്കം ആറാട്ടുകുളങ്ങര കുളത്തില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം തിരുവഞ്ചൂര്‍ കുന്നുംപുറത്ത് ഭാസ്‌ക്കരനെയാണ് (72) മരിച്ച നിലയില്‍ കണ്ടെത്തിയത്.തിങ്കളാഴ്ച വൈകീട്ട് തവണക്കടവിലുള്ള അടുത്ത ബന്ധുവിന്റെ വീട്ടില്‍ നിന്നും കോട്ടയത്തേക്ക് യാത്ര തിരിച്ച ഭാസ്‌ക്കരനെ കാണാതാവുകയായിരുന്നു.തുടർന്ന് ഇദ്ദേഹത്തിനായി തിരച്ചിൽ നടക്കുന്നതിനിടെയാണ് ഇന്ന് രാവിലെ മൃതദേഹം ആറാട്ടുകുളങ്ങര കുളത്തില്‍ കണ്ടെത്തിയത്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് അന്വേഷണത്തില്‍ ദുരൂഹതയില്ലെന്ന് അറിയിച്ചു. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

Related Articles

Back to top button