വേര്‍പിരിയാനുള്ള തീരുമാനം മാറ്റി താരദമ്പതികള്‍

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ് ഇന്ത്യന്‍ ടെലിവിഷന്‍ താരങ്ങളായ ചാരു അസോപയും രാജീവ് സെന്നും. താരദമ്പതികളായ ഇരുവരും വേര്‍പിരിയലിന്റെ വക്കിലാണെന്നും അടുത്തുതന്നെ വിവാഹമോചനം നേടുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ആ തീരുമാനത്തില്‍ ഇരുവരും മാറ്റം വരുത്തി എന്നതാണ് പുതിയ വാര്‍ത്ത.

മകള്‍ക്കുവേണ്ടി ഒരിക്കല്‍ കൂടി ഒന്നിച്ചുജീവിച്ചു ശ്രമിച്ചു നോക്കാമെന്നാണ് ഇരുവരും ഇപ്പോള്‍ കരുതുന്നത്. ഇ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ജീവിതത്തിലുണ്ടായ വഴിത്തിരിവിനെ കുറിച്ച് ചാരുവും രാജീവും മനസുതുറന്നത്.
‘മറ്റൊരു വീട് കണ്ടെത്തി സാധനങ്ങള്‍ മാറ്റിയിരുന്നു. കുടുംബക്കോടതിയില്‍ പോകാന്‍ ദിവസവും തീരുമാനിച്ചിരുന്നു. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പരസ്പരം സംസാരിച്ചു. മകള്‍ക്കുവേണ്ടി ഒരു തവണ കൂടി ശ്രമിച്ചുനോക്കാം എന്നു തോന്നി. അങ്ങനെ വീണ്ടും ഞങ്ങള്‍ ഒന്നിച്ചു. ഇതിനെ ഒരു അദ്ഭുതം എന്നേ പറയാനാകൂ.’ ചാരു പറഞ്ഞു. ബിഗ് ബോസില്‍ പങ്കെടുക്കുന്നതിന് മുന്നോടിയായി വാര്‍ത്തകളില്‍ നിറയാനുള്ള ശ്രമമാണ് ഈ വിവാഹമോചനം എന്നും അധിക്ഷേപമുയര്‍ന്നിരുന്നു

Related Articles

Back to top button