വേദനയും നീരും.. ആശുപത്രിയിലെത്തിയ 39കാരിയുടെ കണ്ണില്‍ നിന്ന് പുറത്തെടുത്തത്…
കൊച്ചി: കണ്ണ് വേദനയും നീരും കണ്ണില്‍ ചുവപ്പുമായി ഇന്നലെ ആശുപത്രിയിലെത്തിയ വരാപ്പുഴ സ്വദേശിയായ 39 കാരിയുടെ കണ്ണില്‍ നിന്ന് കണ്ടെത്തിയത് 15 സെന്റിമീറ്റര്‍ നീളമുള്ള വിര. ആലുവയിലെ ഫാത്തിമ ഐ കെയര്‍ ആശുപത്രിയിലെത്തി പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് യുവതിയുടെ കണ്ണിന്റെ വേദനയ്ക്കും നീരിനും കാരണക്കാരന്‍ ഒരു വിരയാണെന്ന് കണ്ടെത്തിയത്.നേത്ര രോഗ വിദഗ്ധന്‍ ഡോ ഫിലിപ്പ് കെ ജോര്‍ജാണ് യുവതിയുടെ കണ്ണില്‍ നിന്ന് വിരയെ ജീവനോടെ പുറത്തെടുത്തത്.
15 സെന്റിമീറ്റര്‍ നീളമാണ് ഈ വിരയ്ക്കുള്ളത്. വിശദമായ പരിശോധനകള്‍ക്കായി വിരയെ ലാബിലേക്ക് അയച്ചിരിക്കുകയാണ്. വെള്ളത്തിലൂടെയാവാം ഇത്തരം വിരകള്‍ കണ്ണിലെത്തിയതെന്നാണ് ആശുപത്രി അധികൃതര്‍ വിശദമാക്കുന്നത്.