വേദനയിൽ വലഞ്ഞ് അമ്പലപ്പുഴ ക്ഷേത്രത്തിലെ പശു… ഒടുവിൽ കാരണം കണ്ടെത്തി….

ആലപ്പുഴ: അമ്പലപ്പുഴ ക്ഷേത്രത്തിലെ ഗോശാലയിലെ പശുവിന് വേദനയിൽ നിന്ന് ആശ്വാസമായി. ഗോശാലയിലെ പശുക്കളിൽ ഒന്നിനായിരുന്നു ഏറെ നാളായി തീറ്റ കഴിക്കാതെ ബുദ്ധിമുട്ടുകൾ പ്രകടിപ്പിച്ചതും വേദനയിൽ വലഞ്ഞതും. ഈ പശുവിന്‍റെ വേദനയുടെ കാരണം കണ്ടെത്തി മണിക്കൂറുകൾ നീണ്ട ശസ്ത്രക്രീയയിലൂടെ പരിഹാരമായെന്നുമുള്ള വാർത്ത പങ്കുവച്ച് മന്ത്രി ജെ ചിഞ്ചുറാണി ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.

പശുവിന്റെ സ്ഥിതി മോശമായതിനെ തുടർന്ന് ക്ഷേത്രം ഭാരവാഹികൾ വിവരം അറിയിച്ചെന്നും ഉടൻ തന്നെ മണ്ണുത്തി വെറ്ററിനറി കോളേജിലെ മേധാവികൾക്ക് അടിയന്തിര ചികിത്സ നൽകാൻ നിർദ്ദേശം നൽകിയെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവരിച്ചു. മണ്ണുത്തി വെറ്ററിനറി കോളേജിൽ നിന്നും ശസ്ത്രക്രിയ വിദഗ്ധർ ഗോശാലയിൽ എത്തി നടത്തിയ വിശദമായ പരിശോധനയിൽ കുടലിനോട് ചേർന്ന് വലിയ മുഴ കണ്ടെത്തുകയായിരുന്നു. തുടർന്ന് നാലുമണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ മുഴ നീക്കം ചെയ്തു. വിശദ പരിശോധനയ്ക്കായി നീക്കം ചെയ്ത ഭാഗം മണ്ണുത്തി വെറ്ററിനറി കോളേജിന്റെ ലാബിലേക്ക് അയച്ചിട്ടുണ്ട്. പരിശോധന ഫലം വന്നതിനുശേഷം തുടർ ചികിത്സാ പദ്ധതി തയ്യാറാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Back to top button