വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ ടെസ്റ്റില്‍ വീഴ്ച…നടപടി ഉണ്ടായേക്കും..

തിരുവനന്തപുരം: മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ പരസ്യ ടെസ്റ്റില്‍ വീഴ്ച കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും. 12 മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിക്ക് സാധ്യത. ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടതില്‍ നിന്ന് ഇരട്ടി സമയം നല്‍കിയിട്ടും പൂര്‍ത്തിയായത് 98 പേരുടെ ടെസ്റ്റ് മാത്രമാണ്. ടെസ്റ്റിന് എത്തിയ 90 ശതമാനം പേരും പരാജയപ്പെട്ടെന്നും ഗതാഗത മന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ജോയിന്റ് കമ്മീഷണര്‍ ആണ് റിപ്പോര്‍ട്ട് ഗതാഗത മന്ത്രിക്ക് കൈമാറിയത്. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ മന്ത്രി തുടര്‍നടപടി സ്വീകരിക്കും. ഇതാദ്യമായാണ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ഇത്തരത്തില്‍ ഒരു ടെസ്റ്റ് നടത്തുന്നത്. പ്രതിദിനം നൂറിലധികം ഡ്രൈവിങ് ടെസ്റ്റുകള്‍ നടത്തുന്നതായി കണ്ടെത്തിയ 12 ഉദ്യോഗസ്ഥരെയാണ് തിരുവനന്തപുരത്ത് വിളിപ്പിച്ച് പരസ്യ ടെസ്റ്റിന് വിധേയരാക്കിയത്. രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയുള്ള സമയത്ത് ഇവര്‍ എത്ര ടെസ്റ്റ് നടത്തുന്നു എന്നതാണ് പ്രധാനമായി പരിശോധിച്ചത്.

Related Articles

Back to top button