വെള്ളി മൂങ്ങയെ പിടികൂടി.
മാവേലിക്കര- ഇലക്ട്രിക് ലൈനിൽ തൂങ്ങി കിടന്ന വെള്ളി മൂങ്ങയെ പിടികൂടി. ചെട്ടികുളങ്ങര കൈത വടക്ക് പുളിമൂട്ടിൽ ഭാഗത്തുനിന്നാണ് വെള്ളിമൂങ്ങയെ പിടികൂടിയത്. ഇന്ന് വെളുപ്പിന് 6 മണിയോടെ കാർത്തിക്, അന്ന എന്നീ കുട്ടികളാണ് വെള്ളിമൂങ്ങയെ ആദ്യമായി കണ്ടത്. ഇവർ രക്ഷിതാക്കളെ അറിയിക്കുകയും അവർ തട്ടി താഴെ ഇടാൻ ശ്രമിക്കുയും ചെയ്തെങ്കിലും വിജയിച്ചില്ല. തുടർന്ന് ഇലക്ട്രിസിറ്റി ബോർഡിൽ അറിയിച്ചു. ഉദ്യോഗസ്ഥർ എത്തി ലൈൻ ഓഫ് ചെയ്ത ശേഷം.വെള്ളിമൂങ്ങയെ കമ്പിയിൽ നിന്ന് തട്ടി താഴെ ഇടുകയായിരുന്നു. സ്ഥലത്തെത്തിയ വാർഡ് മെമ്പർ ശ്രീദേവിയും മുൻ വാർഡ് മെമ്പർ ധനേഷ് കുമാറും സംഭവം വനപാലകരെ അറിയിച്ചതിനെത്തുടർന്ന് അവരെത്തി കൊണ്ടുപോയി.