വെള്ളാപ്പള്ളി കോളേജ് അടിച്ച് തകർത്ത കേസ്…ജയ്ക് സി തോമസ് കോടതിയില്‍ കീഴടങ്ങി….
കായംകുളം: കട്ടച്ചിറ വെള്ളാപ്പള്ളി കോളേജ് ഓഫ് എഞ്ചിനിയറിംഗ് അടിച്ച് തകർത്ത കേസില്‍ പുതുപ്പള്ളി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജയ്ക് സി തോമസ് കീഴടങ്ങി. കായംകുളം കോടതിയിലാണ് ജയ്ക് സി തോമസ് കീഴടങ്ങിയത്. 2016ലാണ് കായംകുളം കട്ടച്ചിറയിലെ വെള്ളാപ്പള്ളി എൻജിനീയറിങ് കോളേജിൽ ആണ് എസ്എഫ്ഐ സമരം നടന്നത്. അന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റായിരുന്ന ജയ്ക്ക് സി തോമസ് കോളേജ് അടിച്ചു തകർത്ത കേസിലെ പ്രതിയാണ്. കോളേജ് മാനേജ്മെന്റിന്റെ പീഡനത്തിനെതിരെയായിരുന്നു എസ്എഫ്ഐയുടെ അന്നത്തെ സമരം.