വെള്ളച്ചാട്ടത്തിനരികെ നിന്ന് റീൽസ് ചിത്രീകരണം..300 അടി താഴ്ചയിലേക്ക് വീണ് ഇന്‍ഫ്ലുവന്‍സര്‍ക്ക് ദാരുണാന്ത്യം…

റീല്‍സ് ചിത്രീകരിക്കുന്നതിനിടെ 300 അടി താഴ്ചയിലേക്ക് വീണ് ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍ മരിച്ചു.സുഹൃത്തുക്കള്‍ക്കൊപ്പം റായ്ഗഡിലെ കുംഭെ വെള്ളച്ചാട്ടം കാണാനെത്തിയ 26കാരിയായ മുംബൈ സ്വദേശിയായ ആന്‍വി കംധര്‍ ആണ് മലയിടുക്കിലേക്ക് വീണ് മരിച്ചത്. റീല്‍ ചിത്രീകരിക്കുന്നതിനിടെ കാല്‍ തെന്നി മലയിടുക്കിലേക്ക് വീഴുകയായിരുന്നു.

സംഭവമറിഞ്ഞ് എത്തിയ രക്ഷാപ്രവര്‍ത്തകര്‍ ആറ് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആന്‍വിയെ പുറത്തെത്തിച്ചത്. കനത്ത മഴയും രക്ഷാപ്രവര്‍ത്തനത്തിന് തടസമായി. 300 അടി താഴ്ചയിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.ഇന്‍സ്റ്റഗ്രാമില്‍ രണ്ട് ലക്ഷത്തില്‍ അധികം ഫോളോവേഴ്‌സുള്ള ഇന്‍ഫ്ലുവന്‍സറാണ് ആന്‍വി.

Related Articles

Back to top button