വെള്ളച്ചാട്ടം കാണാനെത്തവെ..അപ്രതീക്ഷിത വെള്ളപ്പാച്ചിൽ..വനത്തിൽ കുടുങ്ങി യുവാക്കൾ…
നിലമ്പൂർ ആഡ്യൻപാറ വെള്ളച്ചാട്ടം കാണാനെത്തിയ യുവാക്കൾ വനത്തിനുള്ളിൽ കുടുങ്ങി.ആറംഗ സംഘത്തിലെ മൂന്നു പേരാണ് പുഴക്കക്കരെ കുടുങ്ങിയത്.അഗ്നിരക്ഷാ സേനയെത്തി ഇവരെ രക്ഷിച്ചു.
കനത്ത മഴയെ തുടർന്ന് പുഴയിൽ മലവെള്ളപ്പാച്ചിലുണ്ടാവുകയായിരുന്നു. തുടർന്നാണ് മൂന്ന് യുവാക്കൾ പന്തീരായിരം വനത്തിൽ കുടുങ്ങിയത്. ചുങ്കത്തറ സ്വദ്ദേശികളായ ആഷീർ, സുഹൈബ്, ഷഹൽ എന്നിവരാണ് വനംത്തിൽ കുടുങ്ങിയത്.അതേസമയം, മൂന്ന് പേരും സുരക്ഷിതരാണെന്ന് അഗ്നി രക്ഷാസേന അറിയിച്ചു. പുഴക്ക് കുറുകെ കയർ കെട്ടിയാണ് യുവാക്കളെ കരക്കെത്തിച്ചത്.