വെള്ളക്കെട്ടിൽ നിന്ന് രക്ഷപ്പെടാൻ റെയിൽവേ സ്റ്റേഷനിലെ വൈദ്യുതിതൂണിൽ പിടിച്ചു.. ഷോക്കേറ്റ് യുവതിക്ക്…

റെയില്‍വേ സ്റ്റേഷനില്‍ യുവതി വൈദ്യുതാഘാതമേറ്റ് മരിച്ചു. കുടുംബത്തിനൊപ്പം പുലർച്ചെ അഞ്ചരയോടെ റെയിൽവേ സ്റ്റേഷനിലെത്തിയതായിരുന്നു ഇവർ. വെള്ളക്കെട്ടിൽ നിന്ന് രക്ഷപ്പെടാൻ വൈദ്യുത തൂണിൽ പിടിച്ചപ്പോൾ ഷോക്കേൽക്കുകയായിരുന്നു. യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചെന്ന് പൊലീസ് പറഞ്ഞു. കിഴക്കൻ ദില്ലിയിലെ പ്രീത് വിഹാർ സ്വദേശിയായ സാക്ഷി അഹൂജ എന്ന യുവതിയാണ് മരിച്ചത്.

കഴിഞ്ഞ രാത്രി മുതൽ ദില്ലിയിൽ പെയ്യുന്ന മഴയിൽ റെയിൽവേ സ്റ്റേഷന്റെ എക്സിറ്റ് നമ്പർ വണ്ണിന് സമീപമാണ് അപകടമുണ്ടായത്. അധികാരികളുടെ അനാസ്ഥ ആരോപിച്ച് യുവതിയുടെ സഹോദരി പരാതി നൽകി. സംഭവത്തിൽ പൊലീസ് കേസെടുത്തു. ദൃശ്യങ്ങളിൽ തൂണിന്റെ അടിയിൽ സുരക്ഷാ സംവിധാനമില്ലാതെ വൈദ്യുത കമ്പികൾ കാണാം. സംഭവത്തെക്കുറിച്ച് റെയിൽവേയും പോലീസും അന്വേഷണം ആരംഭിച്ചു. ദില്ലിയിൽ മഴ തുടരുകയാണ്.

Related Articles

Back to top button