വെളിച്ചെണ്ണയ്ക്കും മുളകിനും വില കുറച്ച് സപ്ലൈകോ..പുതുക്കിയ വില…

സപ്ലൈകോ വില്‍പനശാലകളില്‍ സബ്‌സിഡി മുളകിനും വെളിച്ചെണ്ണയ്ക്കും വിലകുറച്ചു.. മുളക് അരക്കിലോയ്ക്ക് 86. 10 രൂപയില്‍ നിന്നും 78.75 രൂപയായും വെളിച്ചെണ്ണ അര ലിറ്റര്‍ സബ്‌സിഡി ഉള്‍പ്പെടെ ഒരു ലിറ്ററിന് 142.80 രൂപയായും പുതുക്കി നിശ്ചയിച്ചു.പുതുക്കിയ വില നാളെമുതൽ പ്രാബല്യത്തിൽ വരും.

13 ഇനം സബ്സിഡി സാധനങ്ങൾ പൊതുവിപണി യിൽ നിന്ന് 35 ശതമാനത്തോളം വിലക്കിഴിവിലാണ് സപ്ലൈകോ ഔട്ട്ലെറ്റുകളിൽ ലഭിക്കുക. ചെറുപയർ (ഒരു കിലോഗ്രാം) 92 രൂപ, ഉഴുന്ന് ബോൾ (ഒരു കിലോഗ്രാം) 95 രൂപ, വൻ കടല (ഒരു കിലോഗ്രാം) 69 രൂപ, വൻപയർ (ഒരു കിലോഗ്രാം) 75 രൂപ, തുവരപ്പരിപ്പ് (ഒരു കിലോഗ്രാം) 111 രൂപ എന്നിങ്ങനെയാണ് സബ്സിഡി വില.മല്ലി (500ഗ്രാം) 40.95 രൂപ, പഞ്ചസാര (ഒരു കിലോഗ്രാം) 28.35രൂപ എന്നിങ്ങനെയാണ് ജി എസ് ടി ഉൾപ്പെടെയുള്ള വില. ജയ അരി (ഒരു കിലോഗ്രാം) 29 രൂപ, കുറുവ, മട്ട എന്നീ അരികൾക്ക് ഒരു കിലോഗ്രാം 30 രൂപ വീതം, പച്ചരി (ഒരു കിലോഗ്രാം) 26 രൂപ എന്നീ നിരക്കിലാണ് സപ്ലൈകോയിൽ സാധനങ്ങൾ നൽകുക. സപ്ലൈകോ സൂപ്പർമാർക്കറ്റുകളിൽ അരി ഒഴികെയുള്ള മറ്റ് ഇനങ്ങൾക്ക് പാക്കിങ് ചാർജ് രണ്ടു രൂപ ഈടാക്കും.

Related Articles

Back to top button