വെല്ലുവിളിയായി കനത്ത മഴ..രക്ഷാപ്രവര്‍ത്തനം ഇന്നത്തേക്ക് അവസാനിപ്പിച്ചു…
കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള ഇന്നത്തെ തെരച്ചില്‍ അവസാനിപ്പിച്ചു. പ്രദേശത്ത് കനത്ത മഴയും കാറ്റും തുടരുന്നതിനിടെയാണ് തീരുമാനം. ഗംഗാവലി നദിയിൽ അർജുന്‍റെ ലോറി ഉണ്ടെന്ന് സ്ഥിരീകരിച്ചെങ്കിലും കനത്ത മഴയെ തുടര്‍ന്ന് തെരച്ചില്‍ പുരോഗമിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിൽ. കനത്ത കാറ്റ് വീശുന്നതിനാലും പുഴയിലെ കുത്തൊഴുക്ക് കൂടിയതിനാലും ഇന്ന് ഇനി രക്ഷാപ്രവർത്തനം ഉണ്ടാവില്ലെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ അറിയിക്കുകയായിരുന്നു.