വെറ്ററിനറി സർവകലാശാലയിലെ പുതിയ വിസി രാജിവെച്ചു

വയനാട് : വെറ്ററിനറി സർവകലാശാലയിലെ പുതിയ വൈസ് ചാൻസലർ രാജി വെച്ചു. ഡോ. പി സി ശശീന്ദ്രനാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് രാജിക്കത്ത് നൽകിയത്. വ്യക്തിപരമായ കാരണങ്ങളാൽ രാജിവെക്കുന്നുവെന്നാണ് പി സി ശശീന്ദ്രന്‍ പ്രതികരിച്ചത്. സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് മുൻ വിസി എം ആർ ശശീന്ദ്രനാഥിനെ മാറ്റിയ ശേഷമാണ് ശശീന്ദ്രന് ചുമതല നൽകിയത്. വെറ്ററിനറി സർവകലാശാലയിലെ റിട്ടയേഡ് അധ്യാപകനായിരുന്നു പി സി ശശീന്ദ്രന്‍. മാർച്ച്‌ 2 നാണ് ശശീന്ദ്രനെ വെറ്ററിനറി സർവകലാശാല വിസിയായി നിയമിച്ചത്

Related Articles

Back to top button