വെറും മൂന്ന് മിനിറ്റില്‍ ജുവലറി കാലി…..കൊള്ളയടിച്ച് ഇരുപതംഗ സംഘം….
വെറും മൂന്ന് മിനിറ്റില്‍ ജുവലറി കൊള്ളയടിച്ച് ഇരുപതംഗ സംഘം. പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന പിഎൻജി ജ്വല്ലേഴ്‌സിൻ്റെ അമേരിക്കയിലെ ഷോറൂമിലാണ് പട്ടാപ്പകൽ മോഷണം നടന്നത്. മുഖംമൂടി ധരിച്ചാണ് മോഷ്ടാക്കളെത്തിയത്. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ വൈറലാണ്. രണ്ട് മിനിറ്റിലധികം നീണ്ടുനിൽക്കുന്ന സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കേസിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. മറ്റുള്ളവര്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്