വീണ്ടും റെക്കോർഡിട്ട് സ്വർണ്ണവില…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില സർവകാല റെക്കോർഡിലേക്ക് ഉയർന്നു. ഇന്നും പവന് 80 രൂപ ഉയർന്നു. ഇതോടെ സ്വർണവില 57000 ത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഒരു പവൻ സ്വർണത്തിന്റെ വില 56,960 രൂപയാണ്.
തുടർച്ചയായ മൂന്നാം ദിനമാണ് സ്വർണവില ഉയരുന്നത്. മൂന്ന് ദിവസംകൊണ്ട് 560 രൂപയാണ് സ്വർണത്തിനു വർധിച്ചത്. അമേരിക്കൻ പലിശ നിരക്ക്, ഭൗമരാഷ്ട്ര സംഘർഷങ്ങൾ, യുദ്ധം തുടങ്ങിയ സാഹചര്യങ്ങൾ, രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര പിരിമുറുക്കങ്ങൾ തുടങ്ങിയ കാരണങ്ങളാൽ സ്വർണ്ണവില വർദ്ധിക്കുകയാണ് ചെയ്യുന്നത്.

Related Articles

Back to top button