വീണ്ടും രാഷ്ട്രീയ നേതാവ് കൊല്ലപ്പെട്ടു..അക്രമി സംഘം വെട്ടിക്കൊന്നു…

തമിഴ്നാട്ടില്‍ വീണ്ടും രാഷ്ട്രീയ നേതാവ് കൊല്ലപ്പെട്ടു. നാം തമിഴർ കക്ഷി നേതാവ് ബാലസുബ്രഹ്മണ്യൻ ആണ് കൊല്ലപ്പെട്ടത്.പ്രഭാതനടത്തതിനിടെ അക്രമി സംഘം ബാലസുബ്രഹ്മണ്യനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.പൊലീസ് സ്റ്റേഷന് തൊട്ടടുത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതി കൂടിയാണ് ബാലസുബ്രഹ്മണ്യൻ.

കൊലപാതകത്തിന് പിന്നില്‍ കുടുംബവൈരാഗ്യമാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. കൊലപാതകത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.നാം തമിഴർ കക്ഷി മധുര നോർത്ത് സെക്രട്ടറി ആണ്‌ കൊല്ലപ്പെട്ട ബാലസുബ്രഹ്മണ്യൻ.

Related Articles

Back to top button