വീണ്ടും ബിജെപി വന്നാല്‍ പിണറായിയും ജയിലിൽ പോകുമെന്ന് കേജരിവാൾ….

ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ പിണറായി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെയെല്ലാം അറസ്റ്റ് ചെയ്യുമെന്ന് അരവിന്ദ് കെജരിവാള്‍.മദ്യനയ അഴിമതിക്കേസില്‍ ജാമ്യം ലഭിച്ചതിനു ശേഷം നടത്തിയ ആദ്യ വാര്‍ത്താ സമ്മേളനത്തിലാണ് ഈ കാര്യം അദ്ദേഹം വ്യക്തമാക്കിയത് . പിണറായി വിജയന്‍, മമത ബാനര്‍ജി, സ്റ്റാലിന്‍, ഉദ്ധവ് താക്കറെ എന്നിവരെല്ലാം ജയിലിലാവുമെന്ന് അദ്ദേഹം പറഞ്ഞു .

വ്യാജ കേസില്‍ പെടുത്തി അറസ്റ്റ് ചെയ്ത് തന്നെ രാജിവയ്പ്പിക്കാനായിരുന്നു ഗൂഢാലോചന. അതുകൊണ്ടു തന്നെയാണ് താന്‍ രാജിവയ്ക്കാതിരുന്നതെന്ന് കെജരിവാള്‍ പറഞ്ഞു.ഏകാധിപത്യം തല പൊക്കിയപ്പോഴൊക്കെ രാജ്യത്തെ ജനങ്ങള്‍ അതിനെ വേരോടെ പിഴുതെറിഞ്ഞിട്ടുണ്ട്. ഇന്ത്യ മുന്നണിയായിരിക്കും കേന്ദ്രത്തില്‍ അടുത്ത സര്‍ക്കാരുണ്ടാക്കുന്നതെന്നും ആംആദ്മി പാര്‍ട്ടി അതിന്റെ ഭാഗമായിരിക്കുമെന്നും കെജരിവാള്‍ പറഞ്ഞു.

Related Articles

Back to top button