വീണ്ടും പുലിയിറങ്ങി.. പശുവിനെ കൊന്നു…

തൃശൂർ: പാലപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി പശുവിനെ കൊന്നു. കുണ്ടായി കൊല്ലേരി കുഞ്ഞുമുഹമ്മദിന്‍റെ പശുവിനെയാണ് പുലി കൊന്നത്. രണ്ടാഴ്ച മുന്‍പ് പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റ പശുവിനെയാണ് വീണ്ടും പുലി ആക്രമിച്ചത്. ഇന്ന് രാവിലെ 9 മണിയോടെ വെള്ളം കൊടുക്കാന്‍ എത്തിയ വീട്ടുകാരാണ് തോട്ടത്തില്‍ പശുവിനെ ചത്ത നിലയില്‍ കണ്ടെത്തിയത്. വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പശുവിനെ ആക്രമിച്ചത് പുലിയാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.

Related Articles

Back to top button