വീണ്ടും കോവിഡ്..ഇന്ത്യയിൽ പുതിയ വകഭേദം സ്ഥിരീകരിച്ചു..കനത്ത ജാഗ്രതാ നിർദേശം….

വീണ്ടും കോവിഡ് കേസുകള്‍ ഉയരുന്നു. മഹാരാഷ്ട്രയില്‍ കൊറോണയുടെ പുതിയ വകഭേദം സ്ഥിരീകരിച്ചു.ഇതേതുടർന്ന് സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് വോട്ടെടുപ്പ് നടക്കുന്ന പൂനെ, അഹമ്മദ്‌നഗർ, ഔറംഗബാദ് അടക്കമുള്ള സ്ഥലങ്ങളിലാണ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുമ്പ് ഉണ്ടായിരുന്ന JN1 വേരിയന്റിനെ മറികടന്ന് Covid19 Omicron സബ് വേരിയന്റ് KP.2 ന്റെ 91 കേസുകള്‍ സംസ്ഥാനത്ത് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

പൂനെയിൽ 51 കേസുകളും താനെയിൽ 20 കേസുകളും റിപ്പോർട്ട് ചെയ്തു. പൂനെയ്ക്കും താനെയ്ക്കും പുറമെ അമരാവതിയിലും ഔറംഗബാദിലും ഏഴ് കേസുകൾ വീതം കണ്ടെത്തി.

Related Articles

Back to top button