വീണ്ടും കെഎസ്ഇബിയുടെ വാഴവെട്ടൽ…
തൃശ്ശൂർ: വീണ്ടും കെഎസ്ഇബിയുടെ വാഴവെട്ടൽ. പുതുക്കാട് പാഴായിലെ കർഷകൻ മനോജിന്റെ വാഴയാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ വെട്ടിക്കളഞ്ഞത്. വൈദ്യുതി കമ്പിക്ക് കീഴിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് വാഴ വെട്ടിയത്. നാലേക്കറിൽ വാഴ കൃഷി ചെയ്യുന്നയാളാണ് മനോജ്. ചില വാഴകൾ പൂർണ്ണമായും വെട്ടിക്കളഞ്ഞതായി മനോജ് പറഞ്ഞു. മനോജിനോട് അനുവാദം ചോദിക്കാതെയായിരുന്നു കെഎസ്ഇബി പാടത്തിറങ്ങി വാഴ വെട്ടിയത്. നേരത്തെ വലപ്പാട് ചൂലൂരിലും കെഎസ്ഇബി വാഴ വെട്ടിക്കളഞ്ഞിരുന്നു. സമാനമായ കാരണം പറഞ്ഞായിരുന്നു ഇവിടെയും വാഴ വെട്ടൽ.