വീണ്ടും ‘ഓപ്പറേഷൻ ഓവര്‍ലോഡ്’ പരിപാടിയുമായി വിജിലൻസ്
തിരുവനന്തപുരം: വീണ്ടും ‘ഓപ്പറേഷൻ ഓവര്‍ലോഡ്’ പരിപാടിയുമായി വിജിലൻസ്. അമിതഭാരം കയറ്റിവരുന്ന വാഹനങ്ങളെ പരിശോധിച്ച് പിടികൂടുന്നതിനായാണ് വിജിലൻസ് മിന്നല്‍ പരിശോധന നടത്തുന്നത്. രൂപമാറ്റം വരുത്തി വാഹനങ്ങൾ ഓവർ ലോഡ് കയറ്റുന്നതും വിജിലൻസ് പ്രത്യേകമായി പരിശോധിക്കും. സംസ്ഥാന വ്യാപകമായി പരിശോധന നടത്താനാണ് തീരുമാനം. നിയമലംഘനം കണ്ടെത്തിയാല്‍ വാഹനം പിടിച്ചെടുക്കുകയും പിഴ ഈടാക്കുകയും ചെയ്യും. അമിതഭാരം കയറ്റി പോകുന്നതിനായി വാഹനങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്യുന്നുണ്ടോ എന്നതും വിജിലൻസിന്റെ പരിശോധനാ പരിധിയില്‍ വരുന്നതാണ്. ഇങ്ങനെയുള്ള സംഭവങ്ങളും മുൻകാലങ്ങളില്‍ വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.