വീണ്ടും ഏറ്റുമുട്ടൽ കൊല..കൊല്ലപ്പെട്ടത് ആംസ്‌ട്രോങിനെ കൊലപ്പെടുത്തിയ പ്രതി…
തമിഴ്നാട് ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) നേതാവ് കെ ആംസ്‌ട്രോങ്ങിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഏറ്റുമുട്ടലിൽ വധിച്ചു.കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ ഏറ്റുമുട്ടലാണിത്.പൊലീസിന്റെ പിടിയിലായ രാജയെ തെളിവെടുപ്പിനായി എത്തിച്ചപ്പോൾ പൊലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു.തുടർന്ന് പോലീസ് തിരികെ വെടിയുതിർത്തു.വയറ്റിലും നെഞ്ചിലും പരുക്കേറ്റ രാജയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.