വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം..കാസര്‍കോട് യുവാവ് മരിച്ചു…

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് യുവാവ് മരിച്ചു.കാസര്‍കോട് ചട്ടംഞ്ചാല്‍ ഉക്രംപാടി സ്വദേശി മണികണ്ഠന്‍ ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.മുംബൈയിൽ നിന്ന് രണ്ടാഴ്ച മുമ്പ് പനി ബാധിച്ച് എത്തിയതായിരുന്നു. പനി കടുത്തതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.തുടര്‍ന്നാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. എവിടെന്നാണ് രോഗ ബാധയുണ്ടായതെന്ന് വ്യക്തമല്ല. സംഭവത്തെ തുടര്‍ന്ന് കാസര്‍കോട് ജില്ലാ ഭരണകൂടം ജാഗ്രതാ നടപടികള്‍ സ്വീകരിച്ചു.

Related Articles

Back to top button