‘വീണാൽ എല്ലാം തവിട് പൊടി’..ഭൂമിയെ ലക്ഷ്യമാക്കി വമ്പൻ ഉൽക്ക..ഭീഷണിയെന്ന് ഐഎസ്ആര്‍ഒ…

അഞ്ചുവര്‍ഷത്തിനകം ഭൂമിയെ ലക്ഷ്യമാക്കി വരുന്ന അപകടകരമായ ഉല്‍ക്കയെ നിരീക്ഷിച്ച് ഐഎസ്ആര്‍ഒ. ‘നാശത്തിന്റെ ദൈവം’ എന്നര്‍ഥമുള്ള അപ്പോഫിസ് എന്നാണ് ഉല്‍ക്കയ്ക്ക് പേര് നല്‍കിയിരിക്കുന്നത്.

അപ്പോഫിസ് ഭൂമിയോട് വളരെ അടുത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2029 ഏപ്രില്‍ 13 ന് ഭൂമിയ്ക്ക് അരികിലൂടെ കടന്നുപോകുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയുടെ പോര്‍ട്ട്ഫോളിയോയില്‍ പ്ലാനറ്ററി ഡിഫന്‍സ് എന്ന പേരില്‍ ഒരു പുതിയ ഡൊമെയ്ന്‍ ചേര്‍ത്തിട്ടുണ്ട്. ഭൂമിക്ക് പുറത്തുള്ള വസ്തുക്കളില്‍ നിന്ന് ഭൂമിയെ സംരക്ഷിക്കുക എന്നതാണ് ഇതിന്റെ ജോലി.’ഇത് മനുഷ്യരാശിക്ക് ഭീഷണിയാണ്. ഞങ്ങളുടെ നെറ്റ്വര്‍ക്ക് ഫോര്‍ സ്പേസ് ഒബ്ജക്റ്റ്‌സ് ട്രാക്കിങ് ആന്‍ഡ് അനാലിസിസ് (NETRA) അപ്പോഫിസിനെ വളരെ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. ഇന്ത്യ ഇതിനെയും മറ്റ് ഭാവി ഭീഷണികളെയും പ്രതിരോധിക്കാന്‍ എല്ലാ രാജ്യങ്ങളുമായും സഹകരിക്കും, ”-ഐഎസ്ആര്‍ഒ ചെയര്‍മാന്‍ പറഞ്ഞു.

2004 ലാണ് അപ്പോഫിസിനെ ആദ്യമായി കണ്ടെത്തിയത്. 2029ലും പിന്നീട് 2036ലും ഇന്ത്യയിലൂടെ കടന്നുപോകുമെന്നാണ് കരുതുന്നത്. ഇത് ഭൂമിയിലേക്ക് പതിക്കുമോ എന്നതടക്കമുള്ള കാര്യങ്ങളാണ് ശാസ്ത്രജ്ഞര്‍ നിരീക്ഷിച്ച് വരുന്നത്. ഇത് ഭൂമിയില്‍ പതിക്കില്ലെന്നാണ് ശാസ്ത്രജ്ഞര്‍ നേരത്തെ പറഞ്ഞിരുന്നത്. ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, 2029ല്‍ അത് ഭൂമിയ്ക്ക് ഭീഷണി സൃഷ്ടിക്കില്ല എന്നാണ് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

Related Articles

Back to top button