വീട് വൃത്തിയാക്കാൻ പോയി… കണ്ടെത്തിയത്….
വീട് വൃത്തിയാക്കാൻ എത്തിയ യുവതി നിലം വൃത്തിയാക്കുന്നതിനിടെ നിലത്തിരുന്ന കാർപ്പെറ്റ് എടുത്തപ്പോൾ അവൾ ഞെട്ടിപ്പോയി. അവിടെ കുറച്ച് പത്രങ്ങളുണ്ടായിരുന്നു. അത് മാറ്റി നോക്കിയപ്പോഴാണ് അതിനടിയിൽ ഒളിപ്പിച്ച് വച്ചിരിക്കുന്ന നാണയങ്ങൾ കണ്ടെത്തിയത്. പരിശോധനയിൽ അത് 1930 കളിലേതാണ് എന്ന് കണ്ടെത്തി. നാണയത്തിന്റെ പഴക്കം കാരണം അതിന് 21 ലക്ഷത്തിലധികം രൂപ വില വരുമായിരുന്നു.
എന്നാൽ, അവളത് ഉടമയ്ക്ക് തിരികെ നൽകി. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. അതിൽ, യുവതി വീട് വൃത്തിയാക്കുമ്പോൾ കാർപ്പെറ്റിന്റെ അടിയിൽ നിന്നും നാണയം കണ്ടെത്തുന്നത് കാണാം. യുവതിയും ആ വീട്ടിൽ അപ്പോഴുണ്ടായിരുന്ന ആളുകളും ഇത് കണ്ട് അമ്പരക്കുന്നത് കാണാം. ഓസ്ട്രേലിയയിലെ സിഡ്നിയിൽ താമസിക്കുന്ന ഷാർലറ്റ് ബോസാൻക്വറ്റ് എന്ന 20 വയസ്സുകാരി പാർട്ട് ടൈം ഹൗസ് ക്ലീനറായി ജോലി ചെയ്തുവരികയായിരുന്നു.
ഇതിന്റെ വിലയെ കുറിച്ച് അറിഞ്ഞിട്ടും അവൾ അത് സ്വന്തമാക്കിയില്ല, പകരം വീട്ടുടമസ്ഥർക്ക് ആ നാണയം കൈമാറി. ഈ നാണയത്തിന് ഇങ്ങനെ ഉയർന്ന മൂല്യമുണ്ടാവാനും കാരണമുണ്ട്. 1929 – 1939 സാമ്പത്തിക പ്രതിസന്ധിയുടെ കാലമായിരുന്നു. ആ സമയത്ത്, 1930 -ൽ ഓസ്ട്രേലിയയിൽ 1,500 നാണയങ്ങൾ മാത്രമാണ് ആകെ പുറത്തിറക്കിയിരുന്നത്. അതിനാൽ തന്നെ അവയ്ക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നു. കഴിഞ്ഞ വർഷം 1930ലെ ഒരു നാണയം 50 ലക്ഷം രൂപയ്ക്കാണത്രെ വിറ്റത്. 2019ൽ സമാനമായ നാണയം 9.50 കോടി രൂപയ്ക്ക് വിറ്റു.
ഏതായാലും വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വച്ചതോടെ ഷാർലെറ്റിന്റെ സത്യസന്ധതയെ എല്ലാവരും അഭിനന്ദിക്കുകയാണ്.