വീട് പൂട്ടി വിവാഹത്തിന് പോയി… തിരികെ വന്നപ്പോൾ കട്ടിലിൽ ഒരാൾ ഉറങ്ങുന്നു….

ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു കുടുംബവും. വീട് പൂട്ടി പോയി വിവാഹമൊക്കെ കഴിഞ്ഞ് തിരിച്ചുവന്നപ്പിഴതാ ബെഡ് റൂമിൽ ഒരാൾ സുഖമായി കിടന്നുറങ്ങുന്നു. റൂമിലാകെ വലിച്ചുവാരിയിട്ട ലക്ഷണമുണ്ട്. മദ്യക്കുപ്പികളും ഭക്ഷണവുമൊക്കെ നിലത്ത് ചിതറക്കിടക്കുന്നുമുണ്ട്. ഏറെ നേരം കഴിഞ്ഞിട്ടും കിടക്കയിലെ സുഖനിദ്രയിൽ നിന്ന് അയാൾ ഉണർന്നില്ല.

ഇതിനിടയിൽ വീട്ടിൽ അദ്ദേഹവും കുടുംബവും വിശദമായി പരിശോധിച്ചു. പത്ത് ലക്ഷം രൂപയിലധികം വിലമതിക്കുന്ന സാധനങ്ങളും പണവും നഷ്ടപ്പെട്ടതായി അവർക്ക് മനസിലായി. പൊലീസിനെ വിവരമറിയിച്ചു. ഒടുവിൽ ഇയാൾ ഉണർന്നതിന് പിന്നാലെ മോഷ്ടാവിനെ പൊലീസിന് കൈമാറുകയും ചെയ്തു. ലഖ്‌നൗവിലെ കാന്ത് ഏരിയയിലാണ് സിനിമാ കഥയെ വെല്ലുന്ന സംഭവം നടന്നത്. സൈനികനായ ശർവാനന്ദിന്റെ വീട്ടിൽ കവർച്ചയ്ക്കെത്തിയതായിരുന്നു രണ്ടംഗ സംഘം. കവർച്ച നടത്തുന്നിനിടെ കിട്ടിയ മദ്യം രണ്ടുപേരും കുറേശ്ശെ അകത്താക്കി. ബുദ്ധിമാനായ പങ്കാളി ഇയാളെ കൊണ്ട് നന്നായി മദ്യം കുടിപ്പിച്ചു. ഓഫായ പങ്കാളിയെ ഉപേക്ഷിച്ച് കളവു മുതലുമായി മറ്റേയാൾ രക്ഷപ്പെടുകയും ചെയ്തു. വീട്ടിൽ നിന്ന് 100 ഗ്രാം സ്വർണവും ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന രണ്ട് കിലോ വെള്ളിയും 50,000 രൂപ വിലമതിക്കുന്ന 40 സാരിയും ആറ് ലക്ഷം രൂപയും നഷ്ടപ്പെട്ടതായി വീട്ടുകാർ പറയുന്നു.

Related Articles

Back to top button