വീട് കുത്തി തുറന്ന് മോഷണം… ലക്ഷങ്ങളുടെ കവർച്ച….
തിരുവനന്തപുരം: വീട് കുത്തി തുറന്ന് സ്വര്‍ണമാലയും വീട്ടുപകരണങ്ങളും മോഷ്ടിച്ചു. ബാലരാമപുരം ആര്‍.സി സ്ട്രീറ്റില്‍ ബെന്നി സോവ്യയറുടെ വീട്ടില്‍ ഇന്നലെ രാത്രിയാണ് മോഷണം നടന്നത്. സ്വര്‍ണമാലയും ടി വി ഉള്‍പ്പെടെ നിരവധി വീട്ടുപകരണങ്ങളും മോഷണം പോയിട്ടുണ്ട്. ലക്ഷങ്ങളുടെ മോഷണം നടന്നിട്ടുള്ളതായിട്ടാണ് പ്രാഥമിക നിഗമനം. വീട്ടുടമ വിദേശത്തായിരുന്നതിനാൽ വീട്ടില്‍ ആള്‍ താമസമില്ലാതെ അടച്ചിട്ടിരിക്കുകയായിരുന്നു. സമീപത്ത് താമസിക്കുന്ന ബന്ധു വീട്ടുകാര്‍ എല്ലാദിവസവും ബെന്നിയുടെ വീട്ടിലെത്തി ലൈറ്റിട്ട് പോകുക പതിവായിരുന്നു. ഇന്ന് വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ മുന്‍വാതില്‍ കമ്പപ്പാര ഉപയോഗിച്ച് കുത്തി തുറന്ന് മോഷണം നടന്നതായി ശ്രദ്ധയില്‍പ്പെട്ടത്.തുടര്‍ന്ന് ബാലരാമപുരം പൊലീസില്‍ വിവരമറിയിച്ചു. വീട്ടിലെ നാല് അലമാര പൂര്‍ണമായും കുത്തിതുറന്ന് വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിച്ചിട്ടുണ്ട്. പ്രദേശത്തെ സി സി ടി വി കേന്ദ്രീകരിച്ച് ബാലരാപുരം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒന്നിലെറെ മോഷ്ടക്കളുടെ സാനിധ്യത്തിലാണ് മോഷണം നടന്നിട്ടുള്ളതെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികൾ ഉടൻ തന്നെ പിടിയിലാകുമെന്നുമാണ് ബാലരാമപുരം പൊലീസ് പറഞ്ഞത്.