വീട് കുത്തിത്തുറന്ന് മോഷണം..40 പവൻ സ്വർണാഭരണങ്ങൾ കവർന്നു…
പൂട്ടിയിട്ടിരുന്ന വീടിന്റെ കതക് കുത്തിതുറന്ന് മോഷണം.മോഷ്ടാക്കൾ 40 പവൻ സ്വർണാഭരണങ്ങൾ കവർന്നു.കന്യാകുമാരി സുനാമി കോളനിയിലെ പെൽകിയാസി(39)ന്റെ വീട്ടിൽനിന്നാണ് ആഭരണങ്ങൾ കവർന്നത്. പെൽകിയാസും കുടുംബവും വിദേശത്തായതിനാൽ വീടു പൂട്ടിയിട്ടിരിക്കുകയായിരുന്നു.കഴിഞ്ഞ ദിവസം രാവിലെ പെൽകിയാ ‘ സിന്റെ സഹോദരൻ വീട്ടിൽ എത്തിയപ്പോഴാണ് പിൻവശത്തെ കതകു കുത്തിത്തുറന്നനിലയിൽ കണ്ടത്.മുറിക്കുള്ളിലെ അലമാര കുത്തിത്തുറ ന്നാണ് ആഭരണങ്ങൾ കവർന്നത്. കന്യാകുമാരി പോലീസും വിരലടയാള വിദഗ്ധരും തെളിവെടുപ്പു നടത്തി.കന്യാകുമാരി പരമാർഥലിംഗപുരം കാമരാജർ സ്ട്രീറ്റിലെ രമേശിെന്റ പൂട്ടിയ വീട്ടിലും വെള്ളിപ്പാത്രങ്ങൾ ഉൾപ്പെടെ കവർന്നിരുന്നു.