വീട് കയറി അക്രമിച്ചതിന് പൊലിസില്‍ പരാതി നല്‍കിയ ആളുടെ വീടിനു തീയിട്ടു..വീട് പൂര്‍ണ്ണമായും കത്തി നശിച്ചു…

തിരുവനന്തപുരം കഴക്കൂട്ടത്ത് വീട് കയറി അക്രമിച്ചതിന് പൊലിസില്‍ പരാതി നല്‍കിയ ആളുടെ വീടിനു തീയിട്ടു .കഴക്കൂട്ടം ഫാത്തിമപുരത്ത് കൽപന കോളനിയ്ക്ക് സമീപം സ്റ്റാലിന്റെ വീടിനാണ് പ്രതി തീയിട്ടത് .. പഞ്ചായത്ത് ഉണ്ണി എന്നയാളാണ് അക്രമം നടത്തിയത്. കഴക്കൂട്ടം, കഠിനംകുളം പോലീസ് സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് പഞ്ചായത്ത് ഉണ്ണി എന്നറിയപ്പെടുന്ന രതീഷ്. വീട് പൂർണ്ണമായും കത്തിയമർന്നു. വീട്ടിനുള്ളിലെ എല്ലാ വസ്തുക്കളും കത്തി നശിച്ചു. പോലീസിൽ വിവരമറിയിച്ചതിനും സ്റ്റാലിന്റെ മാതാവിന്റെ വീട് കയറി അക്രമിച്ചതിനും കേസ് കൊടുത്തതിനുള്ള വിരോധമാണ് ആക്രമണത്തിന് പിന്നിൽ .

Related Articles

Back to top button