വീട്ടുമുറ്റത്ത് നിന്നും ബൈക്ക് മോഷണം…..പ്രതികൾ പിടിയിൽ….

കൊല്ലം : അഞ്ചലില്‍ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പത്തനാപുരം പുന്നല സ്വദേശി രഞ്ജിത്, കടയ്ക്കാമണ്‍ സ്വദേശി ഷൈജു എന്നിവരാണ് പിടിയിലായത്. മറ്റൊരു മോഷണ കേസിൽ പിടികൂടിയപ്പോഴാണ് അഞ്ചലിൽ നിന്ന് ബൈക്ക് മോഷ്ടിച്ചതും ഇവരാണെന്ന് കണ്ടെത്തിയത്. കഴിഞ്ഞ മാസം 19 നാണ് അഞ്ചൽ കൊച്ചു കുരുവിക്കോണത്ത് വീടിന്റെ മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയത്.

ഉടമയുടെ പരാതിയില്‍ കേസെടുത്ത അഞ്ചല്‍ പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടയാണ് രഞ്ജിത്തും, ഷൈജുവും കഴിഞ്ഞ ദിവസം മറ്റൊരു മോഷണ കേസിൽ പുനലൂർ പൊലീസിന്‍റെ പിടിയിലായത്. ചോദ്യം ചെയ്യലിൽ അഞ്ചലിലെ ബൈക്ക് മോഷണത്തിന് പിന്നിലും ഇവരാണെന്ന് പൊലീസ് കണ്ടെത്തി. റിമാൻഡിലായ പ്രതികളെ അഞ്ചല്‍ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും പത്തനാപുരത്തെ ഒരു വീട്ടില്‍ നിന്ന് നമ്പര്‍ മാറ്റി ഒളിപ്പിച്ച നിലയില്‍ ബൈക്ക് കണ്ടെത്തിയിട്ടുണ്ട്.

Related Articles

Back to top button