വീട്ടുടമയെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്…..പ്രതിക്ക് ജീവപര്യന്തം തടവും പിഴയും…
തിരുവനന്തപുരം: വാടക വീടൊഴിയാൻ ആവശ്യപ്പെട്ടതിന് വീട്ടുടമയെ കമ്പിവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി മാടൻ വിനേഷിന് ജീവപര്യന്തം കഠിന തടവും ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം പുത്തൻ കടവ് റോഡിൽ കക്കോട്ടുകോണം സ്വദേശി ജയമോഹൻ വിനേഷ് എന്ന മാടൻ വിനേഷിനെയാണ് ശിക്ഷിച്ചത്. വീട്ടുടമയായ മലയിൻകീഴ് സ്വദേശി കൃഷ്ണൻകുട്ടിയെയാണ് കൊലപ്പെടുത്തിയത്.
തിരുവനന്തപുരം നാലാം അഡീ. ജില്ലാ സെഷൻസ് ജഡ്ജി ശ്രീമതി ആജ് സുദർശനാണ് ശിക്ഷ വിധിച്ചത്. 2012 ഡിസംബർ 12 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൃഷ്ണൻകുട്ടി 2 വീടുകൾ വാടകയ്ക്ക് നൽകിയിരുന്നു. അതിലൊന്നിലാണ് മാടൻ വിനീഷ് കുടുംബമായി വാടകയ്ക്ക് താമസിച്ചത്. മലയിൻകീഴ് പൊലീസ് ചാർജ് ചെയ്ത കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡീ. പ്രോസിക്യൂട്ടർ പ്രവീൺകുമാർ ഹാജരായി.