വീട്ടുകാര്‍ വിവാഹത്തിന് സമ്മതിച്ചില്ല… കമിതാക്കൾ ജീവനൊടുക്കി… 6 മാസം കഴിഞ്ഞ് വീട്ടുകാർ ചെയ്തത്…
വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കാത്തതിനെ തുടര്‍ന്ന് കമിതാക്കൾ ജീവനൊടുക്കി. പ്രണയത്തിലായിരുന്ന ഗണേഷും രഞ്ജനയും 2022 ഓഗസ്റ്റിൽ തൂങ്ങിമരിക്കുകയായിരുന്നു. പ്രണയബന്ധത്തില്‍ വീട്ടുകാരുടെ എതിർപ്പ് കാരണമാണ് ഇവർ ആത്മഹത്യ ചെയ്തത്.
എന്നാൽ മരിച്ച് ആറ് മാസത്തിനുശേഷം അവരുടെ പ്രതിമ നിര്‍മിച്ച് വിവാഹം നടത്തി ബന്ധുക്കള്‍. ഗുജറാത്തിലെ താപിയിലാണ് സംഭവം. ഇതിനെ തുടർന്ന് ജീവിച്ചിരുന്നപ്പോൾ ഒരുമിച്ച് ജീവിക്കാൻ കഴിയാത്തത് തങ്ങൾ കാരണമാണെന്ന കുറ്റബോധത്തില്‍ ഇരുവരുടേയും പ്രതിമകള്‍ പണിത് ബന്ധുക്കള്‍ വിവാഹം നടത്തുകയായിരുന്നു. എല്ലാ ചടങ്ങുകളോടെയുമായിരുന്നു വിവാഹം.