വീട്ടിൽ നിന്ന് പിടികൂടിയ മൂർഖന്‍റെ വയർ വീർത്ത നിലയിൽ…പുറത്തേക്ക് തുപ്പിയത് 16 കോഴിമുട്ട…

പാലക്കാട് പരുതൂർ മുടപ്പക്കാട് വീട്ടിൽ നിന്ന് മൂര്‍ഖൻ പാമ്പിനെ പിടികൂടി. മുടപ്പാക്കാട് കാളിയുടെ വീട്ടിലെ കോഴികൂട്ടിൽ നിന്നുമാണ് പാമ്പിനെ കണ്ടെത്തിയത്. കൂട്ടിലുണ്ടായിരുന്ന മുട്ടകൾ ഭക്ഷിക്കാൻ എത്തിയതായിരുന്നു പാമ്പ്. സ്നേക്ക് റെസ്ക്യൂവര്‍ കൈപ്പുറം അബ്ബാസ് എവീത്തിയാണ് പാമ്പിനെ പിടിച്ചത്. പിടികൂടിയതിനെ തുടർന്ന് ഭക്ഷിച്ച 16 കോഴിമുട്ടകൾ പാമ്പ് പുറത്തേക്ക് തുപ്പി. ഇതിന്‍റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയില്‍ വൈറലാണ്

Related Articles

Back to top button