വീട്ടിൽ ജിന്ന്… ശാരീരിക ബന്ധത്തിലേർപ്പെട്ടാൽ ഒഴിഞ്ഞു പോകും….
ഹിന്ദു യുവതിയെയും പ്രായപൂർത്തിയാകാത്ത മകളെയും മാസങ്ങളോളം പീഡിപ്പിച്ച മൗലവി അറസ്റ്റിൽ. യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. പരാതിക്കാരിയുടെ വീടിന് എതിർവശത്താണ് ജുനൈലിന്റെ മകനും കുടുംബവും താമസിക്കുന്നത്. അടിക്കടി ഇവിടേക്ക് വരാറുള്ള ജുനൈൽ യുവതിയും മകളും ഒറ്റയ്‌ക്കാണ് താമസമെന്ന് മനസ്സിലാക്കുകയായിരുന്നു. വീടിനുള്ളിൽ പ്രേതബാധയുണ്ടെന്ന് പറഞ്ഞാണ് മൗലവി യുവതിയുമായി ബന്ധം സ്ഥാപിച്ചത്. പ്രേതബാധയുടെ പേരിൽ വീട്ടിൽ വരുന്നത് ഇയാൾ പതിവാക്കി. പിന്നീട് പ്രേതബാധ പൂർണമായും മാറണമെങ്കിൽ താനുമായി ശാരീരിക ബന്ധത്തിലേർപ്പെടണമെന്ന് ആവശ്യപ്പെടുകയായിരുന്നു. വിസമ്മതിച്ച യുവതിയെ ഇയാൾ ബലാത്സംഗം ചെയ്തു. ശേഷം മകളെയും ബലാത്സംഗത്തിന് ഇരയാക്കി. പിന്നീടുള്ള ദിവസങ്ങളിലും ഇയാൾ ഭീഷണിപ്പെടുത്തി ഇത് ആവർത്തിക്കുകയായിരുന്നു.
കഴിഞ്ഞ ആറ് മാസമായി തന്നെയെയും മകളെയും മൗലവി പീഡിപ്പിച്ചുവരികയാണെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ പോലീസ് ഇയാൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും പോക്സോ നിയമ പ്രകാരവുമാണ് കേസ് എടുത്തത്.