വീട്ടിൽ ആളില്ലെന്ന് മനസിലാക്കി കയറിയ കള്ളൻ 50 പവൻ സ്വർണം കവർന്നു..വീട്ടുകാർ എത്തിയപ്പോൾ കണ്ടകാഴ്ച…

ചേർത്തല: തണ്ണീർമുക്കത്ത് ആളില്ലാതിരുന്ന വീട്ടിൽ മോഷണം. 50 പവന്റെ സ്വർണാഭരണങ്ങളാണ് ഇവിടുന്ന് മോഷണം പോയത്. തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് ആറാം വാർഡ് കെ എസ് ഇ ബി ഓഫീസിൽ സമീപം വാഴയ്ക്കൽ ഷാജിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഷാജിയും കുടുംബവും വെള്ളിയാഴ്ച വൈകിട്ട് കോട്ടയത്തുള്ള ബന്ധുവിന്റെ വീട്ടിലേക്ക് പോയിരുന്നു. ഷാജി വീട്ടിൽ തിരികെ എത്തിയപ്പോൾ പുറകുവശത്തെ അടുക്കള വാതിൽ തകർത്ത നിലയിലാണ് കണ്ടത്. തുടർന്ന് വീടിനുള്ളിൽ കയറി പരിശോധിച്ചപ്പോഴാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളുടെ ബോക്സ് മാത്രം റൂമിൽ ഉപേക്ഷിച്ച് സ്വർണാഭരണങ്ങൾ മോഷണം പോയതായി അറിയുന്നത്.

വീട്ടിൽ ഉള്ള സി സി ടി വി ദൃശ്യങ്ങളിൽ നിന്നും മോഷ്ടാക്കളുടെ മുഖം വ്യക്തമല്ല. യുവാക്കളുടെത് എന്ന് തോന്നുന്ന ദൃശ്യങ്ങളാണ് സി സി ടി വിയിൽ കാണാൻ കഴിഞ്ഞത്. വിരലടയാള വിദഗ്ധരും മറ്റും ഞായറാഴ്ച വീട്ടിലെത്തി തെളിവ് ശേഖരിച്ചു. മുഹമ്മ പൊലീസ് ഹൗസ് ഓഫീസർ ലൈസാത് മുഹമ്മദ് നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Related Articles

Back to top button