വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ ബലാത്സംഗം ചെയ്തു 22കാരൻ അറസ്റ്റിൽ…

കൊല്ലം: കൊല്ലം ചിതറയിൽ പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ ബലാത്സംഗം ചെയ്ത പ്രതി പിടിയിൽ. ചല്ലിമുക്ക് സ്വദേശിയായ 22 വയസുകാരൻ വിഷ്ണുവാണ് അറസ്റ്റിലായത്. വെള്ളം ചോദിച്ച് വീട്ടിലെത്തിയ ശേഷമായിരുന്നു യുവതിയെ പീഡിപ്പിച്ചത്.
വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയെ കടന്നു പിടിച്ച് ബലാൽസംഗം ചെയ്തെന്നാണ് കേസ്. ഭർത്താവും കുട്ടിയും വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് എത്തിയ വിഷ്ണു കുടിക്കാൻ വെള്ളം ചോദിച്ചു. കൊടുത്തപ്പോൾ ഒരു ഗ്ലാസ് വെള്ളം കൂടി വേണമെന്നായി. വീടിനകത്തേക്ക് വെള്ളമെടുക്കാൻ കയറിയ സമയം പ്രതി വീട്ടിൽ കയറി ബലാത്സംഗം ചെയ്തു. യുവതിയുടെ ശരീരത്തിൽ ബലപ്രയോഗത്തിലേറ്റ മുറിവുകളുമുണ്ട്. അടുക്കളയിൽ വച്ചായിരുന്നു ലൈംഗിത അതിക്രമം. കൃത്യത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. വിവരം അറിഞ്ഞ് നാട്ടുകാർ പിടികൂടി പ്രതിയെ പൊലീസിൽ ഏൽപ്പിച്ചു. ഏറെ നേരത്തെ നിരീക്ഷണത്തിന് ശേഷമാണ് പ്രതി വീട്ടിലെത്തിയതെന്ന് പൊലീസ് അറിയിച്ചു.

അയൽപ്പക്കത്ത് മറ്റ് വീടുകൾ ഇല്ലാത്തതിനാൽ യുവതിയുടെ നിലവിളി ആരും കേട്ടില്ല. ഭർത്താവിനെ ഫോണിൽ വിവരം അറിയിച്ച് പൊലീസിൽ പരാതി നൽകി. ലഹരിയ്ക്ക് അടിമയും നിരവധി കേസുകളിലെ പ്രതിയുമാണ് പിടിയിലായ വിഷ്ണു. കടയ്ക്കൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Related Articles

Back to top button