വീട്ടിൽ അടവെച്ച് വിരിയിച്ചത് 16 രാജവെമ്പാല കുഞ്ഞുങ്ങൾ…

കണ്ണൂർ കുടിയാൻമലയിലെ കൊക്കോതോട്ടത്തിൽ നിന്നും കണ്ടെത്തിയ മുട്ടകൾ അടവെച്ച് വിരിയിച്ചെടുത്തതിന്‍റെ സന്തോഷത്തിലാണ് വനംവകുപ്പ് വാച്ചർ ഷാജി ബക്കളം. ഷാജിയുടെ കൃത്യമായ പരിചരണത്തിൽ രാജവെമ്പാലയുടെ കുഞ്ഞുങ്ങളാണ് മുട്ട വിരിഞ്ഞ് പുറത്തുവന്നത്. കഴിഞ്ഞ ഏപ്രിൽ 20 ന് കുടിയാൻമലയിലെ കൊക്കോതോട്ടത്തിൽ നിന്ന് കണ്ടെത്തിയ 31 മുട്ടകളിൽ 16 എണ്ണം വിരിഞ്ഞാണ് ഇപ്പോൾ രാജവെമ്പാല കുഞ്ഞുങ്ങളായിരിക്കുന്നത്. 31 മുട്ടകൾ ഉപേക്ഷിച്ച് തള്ളപ്പാമ്പ് സ്ഥലം വിട്ടെങ്കിലും ഷാജി ഇവരെ കൈവിട്ടില്ല. പൂർണ ആരോഗ്യവാന്മാരായ പാമ്പിൻ കുഞ്ഞുങ്ങളെ വൈകാതെ കാട്ടിൽ തുറന്നു വിടാനാണ് ഷാജിയുടെ തീരുമാനം.

Related Articles

Back to top button