വീട്ടിലെ വെള്ളത്തിന് ദുർഗന്ധം.. കിണറ്റിൽ നോക്കിയപ്പോൾ കണ്ടത്…

കോഴിക്കോട് നരിക്കുനിക്ക് സമീപം വീട്ടിലെ വെള്ളത്തിന് ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് കിണർ പരിശോധിച്ചപ്പോൾ കണ്ടത് മൃതദേഹം. പന്നിക്കോട്ടൂർ വീട്ടിൽ മുഹമ്മദിന്റെ വീട്ടിലാണ് അജ്ഞാതന്റെ ജഡം കണ്ടത്. ഇന്ന് രാവിലെ വെള്ളത്തിന് ദുർഗന്ധം അനുഭവപ്പെട്ട് വീട്ടുകാർ കിണർ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് കൊടുവള്ളി പൊലീസിനെയും നരിക്കുനി അഗ്നിരക്ഷാ സേനയെയും വിവരം അറിയിച്ചു. ഇരു സംഘവും സ്ഥലത്തെത്തി. കിണറ്റിൽ നിന്ന് മൃതദേഹം പുറത്തെടുത്തു. മരിച്ചതാരെന്ന് ഇനിയും സ്ഥിരീകരിക്കാനായിട്ടില്ല. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടം പരിശോധനയ്ക്ക് അയച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കൊടുവള്ളി പൊലീസ് അറിയിച്ചു.

Related Articles

Back to top button