വീട്ടിലെ കക്കൂസ് മൂറിയിൽ നിന്ന് കണ്ടെടുത്തത്….

മാവേലിക്കര- നൂറനാട് പടനിലത്ത് വീട്ടിൽ സൂക്ഷിച്ചിരുന്ന 350 ലിറ്റർ കോടയും 17 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും എക്സൈസ് കണ്ടെടുത്തു. നൂറനാട് എക്സൈസ് ഇൻസ്പെക്ടർ എ.അഖിലും സംഘവും ചേർന്നാണ് ക്രിസ്മസ് – ന്യൂഇയറിനോട് അനുബന്ധിച്ചുള്ള സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി വീട് റെയിഡ് ചെയ്തത്. സംഭവത്തിൽ മാവേലിക്കര നൂറനാട് പാലമേൽമുറിയിൽ ശരണ്യാ ഭവനത്തിൽ വാവാച്ചി എന്നു വിളിക്കുന്ന മനോഹരനെ (62) അറസ്റ്റ് ചെയ്തു. ഇയാളെ മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. പരിശോധനയ്ക്ക് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ പ്രശാന്ത്.പി.ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രവീൺ.ബി.അനു, യു.പ്രകാശ്, ആർ.അബ്ദുൽ റഫീഖ്, ഷൈൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ മായാ.ടി.എസ് എക്സൈസ് ഡ്രൈവർ സന്ദീപ് കുമാർ.ആർ എന്നിവരും ഉണ്ടായിരുന്നു. പൊതുജനങ്ങൾക്ക് ലഹരി ഉപയോഗത്തെയും വില്പ്പനയെയും കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിന് നൂറനാട് എക്സൈസ് റേഞ്ച് ഓഫീസിൻ്റെ ഫോൺ നമ്പർ 0479-283400, 9400069503 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Related Articles

Back to top button