വീട്ടിന് പുറത്ത് മരം വീണ് വീട് തകര്‍ന്നു…

വെള്ളറട. ശക്തമായ മഴയില്‍ വീട്ടിന് പുറത്ത് മരം വീണ് വീട് തകര്‍ന്നു.പെരുങ്കടവിള ഗ്രാമപഞ്ചായത്തിലെ പാല്‍ക്കുളങ്ങരവാര്‍ഡില്‍ വാഴവിള നാരായണ വിലാസത്തില്‍ എസ് സലിയുടെ വീട്ടിലേക്കു കൂറ്റന്‍ മാവ്മരം ഒടിഞ്ഞ് വീഴുകയായിരുന്നു. കഴിഞ്ഞദിവസം ശക്തമായ മഴയില്‍ രാത്രി ഒരു മണിയോടെ വലിയ ശബ്ദത്തോടെ വീട്ടിന്റെ ടെറസിലേക്ക് മരം മറിഞ്ഞ് വീണു വീട് ഭാഗീകമായി തകര്‍ന്നു. വീഴ്ചയുടെ ആഘാതത്തില്‍ ചുവരുകള്‍ക്ക് വിള്ളല്‍ സംഭവിച്ചിട്ടുണ്ട്. അമ്മയും ഭാര്യയും മക്കളും വീട്ടില്‍ ഉറക്കത്തിലായിരുന്നു. തലനാരിഴക്ക് വന്‍ദുരന്തം ഒഴുവാക്കുകയായിരുന്നു. സമീപവാസിയുടെ മാവ് മരം മുറിച്ച് മാറ്റണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നതായി പരാതിയില്‍ പറയുന്നു. സ്വകാര്യവ്യക്തികളുടേയും, പൊതു സ്ഥലങ്ങളിലും, വീടുകള്‍ക്ക് ഭീക്ഷണി ഉയര്‍ത്തുന്ന, അപകടനിലയില്‍ നില്‍ക്കുന്ന മരങ്ങളും ശിഖിരങ്ങളു മുറിച്ച് മാറ്റാന്‍ നടപടി വേണമെന്ന് നാട്ടുകാര്‍ അധികൃതരോട് ആവശ്യപ്പെട്ടു.

Related Articles

Back to top button