വീട്ടമ്മയുടെ കുളിമുറി ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി
വീട്ടമ്മയുടെ കുളിമുറി ദൃശ്യങ്ങൾ മൊബൈൽ ഫോണിൽപകർത്തിയ യുവാവ് പിടിയിൽ. കളമശേരി സ്വദേശി പ്രദീപാണ് അറസ്റ്റിലായത്. വീട്ടമ്മ നിലവിളിച്ചതോടെ ഓടി രക്ഷപ്പെട്ട പ്രതിയെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് പിടികൂടുകയായിരുന്നു. കളമശേരി കുസാറ്റിന് സമീപം താമസിക്കുന്ന വീട്ടമ്മ കുളിക്കുന്ന സമയത്താണ് പ്രദീപ് വെന്റിലേറ്ററിൽക്കൂടി മൊബൈൽ ഫോൺ കടത്തി ദൃശ്യങ്ങൾ പകർത്തിയത്. കളമശേരി EVM-BMW ഷോറൂമിൽ ടെക്നീഷ്യനാണ് പ്രദീപ്. പരാതിക്കാരി താമസിക്കുന്ന അപ്പാർട്ട്മെന്റിന് സമീപം കമ്പനി ഹോസ്റ്റലിലാണ് പ്രതിയുടെ താമസം. ദൃശ്യം പകർത്തുന്നത് കണ്ട പരാതിക്കാരി നിലവിളിച്ചതോടെ പ്രദീപ് ഓടി രക്ഷപ്പെട്ടു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. കളമശേരി എസ്എച്ച്ഒ പി.ആർ.സന്തോഷിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.