വീട്ടമ്മയുടെ അഞ്ചര പവന്റെ മാല കവർന്നു…. പ്രതി….
പാറശ്ശാല : വീട്ടമ്മയുടെ അഞ്ചര പവന്റെ സ്വർണമാല സ്കൂട്ടറിലെത്തി പൊട്ടിച്ചെടുത്ത പ്രതി പിടിയിലായി. പാറശ്ശാല കരുമാനൂർ സ്വദേശിയായ അരുണിനെയാണ് പൊഴിയൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. ഊരമ്പ് പാവറ റോഡിൽ തിങ്കളാഴ്ച്ച വൈകിട്ടായിരുന്നു സംഭവം. ഹെൽമറ്റ് ധരിച്ച് സ്കൂട്ടറിലെത്തിയ യുവാവ് പാവറ സ്വദേശി സൗമ്യയുടെ മാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയാ യിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയി ലാണ് പ്രതി പിടിയിലായത്. മോഷ്ടിച്ച മാല പാറശ്ശാലയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ ഇയാൾ പണയപ്പെടുത്തിയെന്നും പോലീസ് കണ്ടെത്തി. സെക്യൂരിറ്റി ജീവനക്കാരനായ അരുൺ, ഫാത്തിമാ നഗറിൽ വാടകയ്ക്ക് താമസിക്കുകയാണ്.