വീടുകള്‍ കുത്തിത്തുറന്ന് മോഷണം..രണ്ടരലക്ഷം രൂപയും സ്വര്‍ണവും കവര്‍ന്നു……
കോട്ടയം ചങ്ങനാശ്ശേരിയിൽ വീട് കുത്തിത്തുറന്ന് മോഷണം.പാറേല്‍ പള്ളിക്ക് സമീപത്തെ രണ്ട് വീടുകളിലാണ് മോഷണം നടന്നത്.ഒരിടത്തുനിന്ന് രണ്ടരലക്ഷം രൂപയും ഒന്നരപവന്‍ സ്വര്‍ണവും നഷ്ടമായി. മറ്റൊരുവീട്ടില്‍നിന്ന് 900 രൂപയും നഷ്ടമായി .സമീപത്തെ മറ്റൊരുവീട്ടിലും മോഷ്ടാക്കൾ കയറിയിരുന്നു എന്നാൽ വീട്ടുകാർ ഉണർന്നതിനാൽ മോഷ്ടാക്കൾ ഓടി രക്ഷപെട്ടു .
ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിക്കും നാലുമണിക്കും ഇടയിലായിരുന്നു സംഭവം.പ്രദേശത്തെ ഒരു നിരീക്ഷണ ക്യാമറയില്‍ മോഷ്ടാവിന്റെ ചിത്രം പതിഞ്ഞിട്ടുണ്ട് .ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് ചങ്ങനാശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു.