വീടിന് സമീപത്തെ പാടത്ത് രണ്ടു വയസുകാരൻ മുങ്ങിമരിച്ച നിലയിൽ…
രണ്ടു വയസുകാരനെ വീടിന് സമീപമുള്ള പാടത്ത് വെള്ളത്തിൽ മുങ്ങി മരിച്ച നിലയിൽ. പഴുവിൽ വെസ്റ്റ് ജവഹർ റോഡിൽ തറയിൽ സിജൊയുടെ മകൻ ജെർമിയയാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് 3.30 ഓടെയായിരുന്നു സംഭവം.കുട്ടിയെ കാണാതായതോടെ വീട്ടുകാർ അന്വേക്ഷിച്ചപ്പോഴാണ് വെള്ളം നിറഞ്ഞ പാടത്ത് മരിച്ച നിലയിൽ കണ്ടത്. പഴുവിലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.വീടിന് സമീപത്തെ ഗെയ്റ്റ് ആരോ തുറന്നപ്പോൾ കുട്ടി അതു വഴി പാടത്തേക്ക് ഇറങ്ങിയതാകാമെന്നാണ് നിഗമനം. അന്തിക്കാട് പൊലീസ് മേൽ നടപടി സ്വീകരിച്ചു.