വീടിന് മുന്നിൽ മദ്യപിക്കുന്നത് ചോദ്യം ചെയ്ത ഗ്രഹനാഥനെ കൊലപ്പെടുത്തിയ 3 പ്രതികൾ പിടിയിൽ

കായംകുളം: പരിപ്ര ജംഗ്ഷന് കിഴക്ക് 45 വയസുകാരനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ അറസ്റ്റിൽ. 21ന് രാത്രി 9.15ഓടെ കായംകുളം പെരിങ്ങാല കൃഷ്ണാലയത്തിൽ കൃഷ്ണകുമാർ (45) നെ കൊലപ്പെടുത്തിയ കേസിലാണ് മൂന്ന് പേരെ പിടികൂടിയത്. പെരിങ്ങാല വില്ലേജിൽ ഈരേഴ തെക്ക് മുറിയിൽ കോട്ടൂർ കിഴക്കതിൽ വിഷ്ണു (29). പെരിങ്ങാല ഇലഞ്ഞിക്കൽ വീട്ടിൽ സുധീരൻ (48), പെരിങ്ങാല കോളഭാഗത്ത് വീട്ടിൽ വിനോദ് കുമാർ (42) എന്നിവരാണ് അറസ്റ്റിലായത്. മരണപ്പെട്ട കൃഷ്ണകുമാറിന്റെ വീടിന് സമീപം പ്രതികൾ മദ്യപിക്കുന്നത് ചോദ്യം ചെയ്തതിനാണ് പ്രതികൾ കൃഷ്ണകുമാറിനെ പട്ടിക കഷണത്തിന് അടിച്ചും ഇടിച്ചും ചവിട്ടിയും കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ ആറാട്ടുപുഴ, കാപ്പിൽ കിഴക്ക് എന്നിവിടങ്ങളിൽ നിന്നാണ് പിടികൂടിയത്. ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജെ.ജയ്ദേവിന്റെ നിർദ്ദേശപ്രകാരം കായംകുളം ഡി.വൈ.എസ്.പി അലക്സ് ബേബിയുടെ നേതൃത്വത്തിൽ കനകക്കുന്ന് സി.ഐ ജയകുമാർ, കായംകുളം പോലീസ് സ്റ്റേഷനിലെ എസ്.ഐമാരായ ഉദയകുമാർ, ശ്രീകുമാർ, പോലീസുകാരായ ദീപക്, വിഷ്ണു, ഷാജഹാൻ, അനീഷ്, മണിക്കുട്ടൻ, ഇയാസ് , രാജേന്ദ്രൻ, റെജി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Related Articles

Back to top button