വീടിന് മുന്നിൽ നിർത്തിയിട്ട കാർ കാട്ടാന തകർത്തു…

പാലക്കാട് കല്ലടിക്കോട് പാങ്ങിൽ വീടിന്റെ മുന്നിൽ നിർത്തിയിട്ട കാർ കാട്ടാന തകർത്തു. മണ്ണാർക്കാട് കല്ലടിക്കോട് സ്വദേശി പാങ്ങ് പ്രദീപിന്റെ കാർ ആണ് കാട്ടാന തകർത്തത്. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം.ആക്രമണത്തിൽ കാറിന്റെ രണ്ടു ഡോറും പുറക് വശവും തകർന്നു. വലിയ ശബ്‌ദം കേട്ട് എഴുന്നേറ്റപോഴാണ് ആന കാർ തകർക്കുന്നത് വീട്ടുകാർ കണ്ടത്.

വീട്ടുകാർ ബഹളം വെച്ചതിനെ തുടർന്ന് ആന ഇറങ്ങി പോയി. പാങ്ങ് മുന്നേക്കർ ഭാഗത്ത് ജനവാസ മേഖലയിൽ കാട്ടാനകൾ ഒറ്റക്കും കൂട്ടമായും ഇറങ്ങുന്നത് തുടർക്കഥയായിരിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു.

Related Articles

Back to top button